Wednesday, 30 November 2011

സ്വപ്ന യാത്ര.....!!!

                                                                        സ്വപ്ന യാത്ര.....!!!

ആകാശ യാത്ര എന്ന എന്റെ ഒരു ചിരകാല സ്വപ്നം സഭലമായ ദിവസമായിരുന്നൂ ഇന്നലെ...മുംബൈ എന്ന മഹാനഗരത്തിന്റെ തിരക്കില്‍ ഒരു കണികയായി മാറുവാനും എനിക്ക് സാധിച്ചു എന്നത് അതിലേറെ സന്തോഷം തരുന്നൂ....തീരെ പ്രതീക്ഷിക്കാതെ കിട്ടിയ ഒരു ഭാഗ്യം ആയിരുന്നൂ എനിക്കീ യാത്ര എന്ന് വേണം പറയാന്‍..തികച്ചും ഔദ്യോഗികം ആയിരുന്നെങ്കിലും ഒരു പ്ലഷര്‍  ട്രിപ്പ്‌ കൂടി ആയീ എനിക്കിത്..

പതിവിനു വിപരീതമായി രാവിലെ  3  മണിക്ക് എഴുന്നേറ്റു ഞാന്‍..ഹര്‍ത്താല്‍ ആണ് എന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നതിനാല്‍ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ബൈക്കില്‍ പെട്രോള്‍ നല്ലപോലെ നിറച്ചിരുന്നൂ...അയല്‍പ്പക്കത്തെ പയ്യനോട് രണ്ടു ദിവസം മുന്‍പേ പറഞ്ഞും എല്പ്പിചിരുന്നൂ...എന്നെ എയര്‍ പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്യണം എന്ന്..ഒരു നാലെകാലോടെ വീട്ടില്‍ നിന്നും പുറപ്പെട്ടു ഞങ്ങള്‍..

ഏകദേശം അഞ്ചു മണി കഴിഞ്ഞപ്പോഴേക്കും ഞാന്‍ എയര്‍ പോര്‍ട്ടില്‍ എത്തി..അല്പം നേരം വെയിറ്റ് ചെയ്തപ്പോഴേക്കും സ്മിത മാഡവും വന്നൂ...തുടര്‍ന്..ടിക്കറ്റ്‌ പരിശോധനയും, ബാഗ്ഗേജ്  പരിശോധനയും മറ്റും കഴിഞ്ഞു ഞങ്ങള്‍ ബോര്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ കിട്ടാന്‍ ആയി വെയിറ്റ് ചെയ്തു..ആറെകാലിനു എന്ന് അറിയിച്ചിരുന്ന ഫ്ലൈറ്റ് പതിനഞ്ചു മിനിറ്റ് വൈകി ആറര ആയി എത്തിയപ്പോള്‍....

യാത്രക്കാര്‍ എല്ലാവരും കയറിതുടങ്ങിയപ്പോള്‍..ഞങ്ങളും വിമാനത്തില്‍ കയറി...അല്‍പസമയം കഴിഞ്ഞപ്പോള്‍ എയര്‍ബസ്‌ 3 2 0  എന്ന ആ ആകശഭീമന്‍ മുരണ്ട് തുടങ്ങി...പിന്നെ പതിയെ രണ് വേയിലൂടെ കറങ്ങി..ടേക്ക് ഓഫിനായി തയ്യാറായി...പതിയെ ആ മുരള്ച്ചക്ക് ശക്തി കൂടി വന്നൂ..അവസാനം വലിയ ഒരു കുതിപ്പോടെ..അനന്ത വിഹായസ്സിനെ നോക്കി പറന്നുയര്‍ന്നൂ...ഒരു രോള്ളര്‍ കൊസ്ടറില്‍ കയറിയ അതെ അനുഭൂതി..

വിമാനത്തിന്റെ ഉയര്ച്ചക്കനുസരിച്ചു..എന്റെ ചെവി ചെറുതായി അടയാന്‍ തുടങ്ങി...പക്ഷെ രഞ്ജിത് ജി പറഞ്ഞ പോലെ ഉമിനീര്‍ ഇറക്കി ഇരുന്നതിനാല്‍ അത് പിന്നെ ഉണ്ടായില്ല...താഴെ മേഘങ്ങള്‍..പഞ്ഞിക്കെട്ടു വിതറിയിട്ട പോലെ കാണുന്നൂ...ഇടക്ക് പ്രഭാതസൂര്യന്‍  മേഘങ്ങള്‍ക്കിടയിലൂടെ  എത്തി നോക്കി...താഴെ കടലില്‍ സൂര്യരശ്മികള്‍ തട്ടി തിളങ്ങുന്ന കാഴ്ച എത്ര ചേതോഹരം ആണെന്നോ....കുറച്ചു കഴഞ്ഞപ്പോഴെക്ക്..എയര്‍ ഇന്ത്യയുടെ പരിചാരികമാര്‍..പ്രഭാതഭക്ഷണവുമായി   എത്തി..സുഭിക്ഷം എന്ന് പറയാനാവില്ല എങ്കിലും കൊള്ളാം..ഇടക്ക് എയര്‍ ഗട്ടറുകള്‍ വിമാനത്തെ ചെറുതായി ഉലചിരുന്നൂ..പിന്നെ സീറ്റ്‌ ബെല്‍റ്റ്‌ മുറുക്കാനുള്ള നിര്‍ദേശവും..ഗോവന്‍ കടപ്പുറം നലല്പോലെ ദ്രിശ്യമയിരുന്നൂ...

ഒന്നര മണിക്കൂര്‍ യാത്രക്ക് ശേഷം ഞങ്ങള്‍ മുംബൈ മഹാനഗരത്തിന് സമീപം എത്തി...യാത്രക്കാരോട് സീറ്റ്‌ ബെല്‍റ്റ്‌ മുറുക്കാനും ഏതാനും നിമിഷങ്ങള്‍ക്കകം നാം ചത്രപതി ശിവാജി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ്‌ ചെയ്യുവാന്‍ പോകുന്നൂ എന്ന നിര്‍ദേശം എത്തി...പുറത്തേക്കു നോക്കിയപ്പ്ല്‍ അതാ ആ മഹാനഗരം അതിന്റെ സര്‍വ്വ പ്രതാപവും കാട്ടി പരന്നു കിടക്കുന്നൂ...അംബരചുംബികല്‍ അയ അനേകായിരം കെട്ടിടങ്ങള്‍ ...മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിക്കുന്ന ചേരികളുടെ ദയനീയ ദ്രിശ്യങ്ങള്‍....തീപ്പെട്ടികൂടുകള്‍ പോലെ തോന്നിക്കുന്ന കൊച്ചു കൊച്ചു കെട്ടിടങ്ങള്‍..അങ്ങനെ മുംബൈ എന്നെ അവളുടെ മടിത്തട്ടിലേക്ക് സ്വാഗതം ചെയ്തു...ബാക്കി..പിന്നെ...!!!


 

ചില പ്രണയമെഴുത്തുകള്‍....!!!


Friday, 25 November 2011

എന്‍റെ ഹൃദയം...!!


എന്‍റെ ഹൃദയം...!!

എല്ലാരും ചോദിക്കും എന്താ നിനക്ക് മാത്രം ഇത്ര നൊമ്പരം എന്ന്....അറിയില്ല...എനിക്കറിയില്ല...പക്ഷെ ഒന്നുണ്ട്..ഞാന്‍ ഏറെ ദുഖിക്കുന്നുണ്ട്..!! അത് എന്തിനെക്കുറിച്ച് ഓര്‍ത്താണ് എന്ന് ഒരു വാചകത്തില്‍ ഒതുക്കാന്‍ എനിക്ക് കഴിയില്ല...എന്നെ കുറിച്ച് തന്നെ ആകാം.എന്‍റെ കുടുംബത്തെയും എന്‍റെ ബന്ധുജനങ്ങളെയും കുറിച്ച് ഓര്‍ത്ത് ആകാം...എന്‍റെ സുഹൃത്തുക്കളുടെ ദുഖങ്ങളെയും വേദനകളെയും കുറിച്ച് ആകാം..എന്‍റെ നാടിനെ കുറിച്ച് ആകാം...അങ്ങനെ പലതും...

എന്നെ സംബന്ധിച്ച് ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ പൂര്‍ണമായും പരാജയപ്പെട്ട ഒരു ജന്മം...ഒരു മേഖലയില്‍ പോലും ഒരു രീതിയിലുള്ള വിജയവും അവകാശപ്പെടാന്‍ ഇല്ലാത്ത വെറും പാഴ്ജന്മം..!!പഠിപ്പുണ്ടോ..??.വേണ്ടുവോളം ഉണ്ട്....!!...ജോലിയുണ്ടോ...??
അതും ഉണ്ട്....!!...എന്നാല്‍ കയ്യില്‍ ഒരു പൈസയും ഇല്ല..!!...ധൂര്‍ത്തടിച്ച് കളഞ്ഞതാണോ...?? അല്ല....!! പിന്നെ...???...അവിടെയാണ് എന്‍റെ പരാജയത്തിന്‍റെ പ്രധാനഭാഗം....ബിരുദാനന്തരബിരുദം കഴിഞ്ഞപ്പോള്‍ എന്‍റെ ആഗ്രഹം പോലെ അദ്ധ്യാപകന്‍ ആകുവാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അല്ലെങ്കില്‍ ഒരു ഗവേഷണ വിദ്യാര്‍ഥി ആയി ഞാന്‍ തുടര്‍ന്നിരുന്നെങ്കില്‍ എനിക്ക് ഇതിലും ഭേദപ്പെട്ട ഒരു ജീവിതം ഉണ്ടായേനെ..ആ തീരുമാനം എടുക്കുന്നതില്‍ തെറ്റിപ്പോയ എനിക്ക് നഷ്ടമായത് വിലപ്പെട്ട നാല് വര്‍ഷങ്ങള്‍ അതും കത്തിനില്‍ക്കുന്ന യുവത്വത്തിന്‍റെ നാളുകള്‍...കിട്ടിയ ചെറിയ ജോലി എന്ന ഇടത്താവളത്തില്‍ കുടുങ്ങിയ ഒരു ജീവിതമായ്‌ മാറി എന്റേത്...അതുവരെ നല്ലരീതിയില്‍ ഞാന്‍ തുടര്‍ന്നുവന്നിരുന്ന എന്‍റെ ജീവിതരീതിയെ പാടേ മാറ്റേണ്ടി വന്നൂ എനിക്ക്...എന്‍റെ വായന എനിക്ക് അന്യമായി അതോടെ എനിക്കുണ്ടായിരുന്ന അറിവുകളും എന്നില്‍ നിന്നും അകലാന്‍ തുടങ്ങി..

       ഭാഗ്യം വേണ്ടുവോളം ഉള്ളതുകൊണ്ടാകണം...അല്ലെങ്കില്‍ ദൈവാധീനത്തിന്‍റെ കൂടുതല്‍ കൊണ്ടോ...അറിയില്ല..എനിക്ക് നഷ്ടമായത് മൂന്നോ നാലോ നല്ല ജോലിക്കുള്ള അവസരങ്ങള്‍ ആയിരുന്നൂ...ഒന്ന് നഷ്ടപ്പെടുമ്പോള്‍ സമാധാനിക്കുവാന്‍ വേണ്ടി സ്വയം പറയും ഇതിലും നല്ലത് നിന്നെ കാത്ത് ഇരിപ്പുണ്ട് എന്ന്...അങ്ങനെ നല്ല കുറെ അവസരങ്ങളും കുറെ വര്‍ഷങ്ങളും കുറെ ഏറെ പണവും പോയത് മാത്രം മിച്ചം...ഇപ്പോഴും ഞാന്‍ തുടങ്ങിയിടത്തു തന്നെ....മ്...മ്..

എതൊരുത്തനും ഉണ്ടായേക്കാവുന്ന അല്ലെങ്കില്‍ ഉള്ള പോലെ എനിക്കും ഉണ്ടായിരുന്നു ചില പ്രണയങ്ങള്‍....പക്ഷേ എല്ലാം വെറും നഷ്ടപ്രണയങ്ങള്‍ ആയിരുന്നൂ എന്ന് മാത്രം...ക്യാമ്പസ്‌ ജീവിതത്തിന്‍റെ ഇടയില്‍ തുടങ്ങി ഇപ്പോഴും എങ്ങും എത്താതെ തുടരുന്ന പ്രണയം എന്ന ആ വേദന..എന്നെ വല്ലാതെ ഉലയ്ക്കുന്ന ഒന്നാണ്....എല്ലായിടത്തും നിലനില്‍ക്കുന്ന ചതി അത് പ്രണയബന്ധങ്ങളിലും....ഞാന്‍ ഒരിക്കലും മുറിയില്ല എന്ന് കരുതിയിരുന്ന എന്‍റെ സുഹൃത്ബന്ധങ്ങളില്‍ വരെ എത്തി നില്‍ക്കുന്നൂ.....നിന്‍റെ ആണെടാ അവള്‍....അല്ലെങ്കില്‍..അവള്‍ നിനക്ക് നന്നായി ചേരും എടാ....എന്ന് പറഞ്ഞ ഒരു സുഹൃത്ത്‌ ഒടുവില്‍ ആ കുട്ടിയേയും മനസ്സിലിട്ട് നടക്കുന്നത് കാണേണ്ടി വരിക...അതില്‍ പരം ഒരു വേദന ഉണ്ടോ....അറിയില്ല..ശരിക്കും നിര്‍വികാരതയോടെ നിന്നുപോകുന്ന ഒരു അവസ്ഥ....

പിന്നെ വേറൊരാള്‍ എന്നെ ഏറെ സ്നേഹിക്കുന്നുണ്ട് പക്ഷേ അത് എന്നോട് തുറന്നു പറയില്ല...അല്ലെങ്കില്‍ പറയാന്‍ ഒരിക്കലും കഴിയില്ല എന്ന ഒരു അവസ്ഥ....അതിന് കാരണമായി ചൂണ്ടിക്കാണിക്കാന്‍ ഒരുപാട് കാരണങ്ങള്‍...ഇതിനിടയില്‍...നീറി നീറി ഞാനും...പിന്നെ വട്ടുകളിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ വെറുതെ ഓരോന്നിലേക്ക് വലിച്ചിഴയ്ക്കുന്ന വേറെ ചിലര്‍...!!

       അങ്ങനെ പല പല അവസ്ഥാന്തരങ്ങളിലൂടെ ....ആടി ഉലഞ്ഞ് ഒരു തോണി പോലെ.... നീങ്ങുകയാണ് എന്‍റെ ജീവിതം.
അറിയില്ല എത്ര നാള്‍ ......
ഈ കൊടുങ്കാറ്റിനെയും കോളിനെയും അതിജീവിക്കാന്‍ ആ തോണിക്ക് കഴിയും എന്ന്....അറിയില്ല....!!Thursday, 24 November 2011

നൊമ്പരങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു കുഞ്ഞു ചുവട്....!!


എങ്ങനെ തുടങ്ങണം എന്നറിയില്ല ...പക്ഷെ ഒന്നറിയാം തുടങ്ങിയാല്‍ പിന്നെ നല്ല ഒഴുക്കോടെ മുന്നേറാന്‍ കഴിയും...

ബ്ലോഗിങ്ങ് എന്നെ സംബന്ധിച്ചിടത്തോളം  അന്യമായിരുന്നു ഇതുവരെ...എന്റെ രണ്ടു കൂട്ടുകാര്‍ അവര്‍ ആണ് എന്നെ ഇതിലേക്ക് ആകര്‍ഷിച്ചത്...

അങ്ങനെ ഞാനും ഒരു ബ്ലോഗ്ഗര്‍ ആയി....

തുടക്കക്കാരന്റെ ആദ്യ ചുവടുകള്‍ ഒരു പക്ഷെ തെറ്റിയെക്കാം പക്ഷെ  എനിക്കുറപ്പുണ്ട് എനിക്ക് നന്നായി തുടരുവാന്‍ കഴിയും എന്ന്...

ഇതാ എവിടെ തുടങ്ങുന്നു എന്റെ ഈ പുതിയ "നൊമ്പരത്തിപ്പൂവിന്റെ" ഏടുകള്‍.....Ethu ente aadyathe blog....!!!

Ethakatte ente bloginte aoupacharikamaya uthkhadanam....