Wednesday 30 November 2011

സ്വപ്ന യാത്ര.....!!!

                                                                        സ്വപ്ന യാത്ര.....!!!

ആകാശ യാത്ര എന്ന എന്റെ ഒരു ചിരകാല സ്വപ്നം സഭലമായ ദിവസമായിരുന്നൂ ഇന്നലെ...മുംബൈ എന്ന മഹാനഗരത്തിന്റെ തിരക്കില്‍ ഒരു കണികയായി മാറുവാനും എനിക്ക് സാധിച്ചു എന്നത് അതിലേറെ സന്തോഷം തരുന്നൂ....തീരെ പ്രതീക്ഷിക്കാതെ കിട്ടിയ ഒരു ഭാഗ്യം ആയിരുന്നൂ എനിക്കീ യാത്ര എന്ന് വേണം പറയാന്‍..തികച്ചും ഔദ്യോഗികം ആയിരുന്നെങ്കിലും ഒരു പ്ലഷര്‍  ട്രിപ്പ്‌ കൂടി ആയീ എനിക്കിത്..

പതിവിനു വിപരീതമായി രാവിലെ  3  മണിക്ക് എഴുന്നേറ്റു ഞാന്‍..ഹര്‍ത്താല്‍ ആണ് എന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നതിനാല്‍ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ബൈക്കില്‍ പെട്രോള്‍ നല്ലപോലെ നിറച്ചിരുന്നൂ...അയല്‍പ്പക്കത്തെ പയ്യനോട് രണ്ടു ദിവസം മുന്‍പേ പറഞ്ഞും എല്പ്പിചിരുന്നൂ...എന്നെ എയര്‍ പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്യണം എന്ന്..ഒരു നാലെകാലോടെ വീട്ടില്‍ നിന്നും പുറപ്പെട്ടു ഞങ്ങള്‍..

ഏകദേശം അഞ്ചു മണി കഴിഞ്ഞപ്പോഴേക്കും ഞാന്‍ എയര്‍ പോര്‍ട്ടില്‍ എത്തി..അല്പം നേരം വെയിറ്റ് ചെയ്തപ്പോഴേക്കും സ്മിത മാഡവും വന്നൂ...തുടര്‍ന്..ടിക്കറ്റ്‌ പരിശോധനയും, ബാഗ്ഗേജ്  പരിശോധനയും മറ്റും കഴിഞ്ഞു ഞങ്ങള്‍ ബോര്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ കിട്ടാന്‍ ആയി വെയിറ്റ് ചെയ്തു..ആറെകാലിനു എന്ന് അറിയിച്ചിരുന്ന ഫ്ലൈറ്റ് പതിനഞ്ചു മിനിറ്റ് വൈകി ആറര ആയി എത്തിയപ്പോള്‍....

യാത്രക്കാര്‍ എല്ലാവരും കയറിതുടങ്ങിയപ്പോള്‍..ഞങ്ങളും വിമാനത്തില്‍ കയറി...അല്‍പസമയം കഴിഞ്ഞപ്പോള്‍ എയര്‍ബസ്‌ 3 2 0  എന്ന ആ ആകശഭീമന്‍ മുരണ്ട് തുടങ്ങി...പിന്നെ പതിയെ രണ് വേയിലൂടെ കറങ്ങി..ടേക്ക് ഓഫിനായി തയ്യാറായി...പതിയെ ആ മുരള്ച്ചക്ക് ശക്തി കൂടി വന്നൂ..അവസാനം വലിയ ഒരു കുതിപ്പോടെ..അനന്ത വിഹായസ്സിനെ നോക്കി പറന്നുയര്‍ന്നൂ...ഒരു രോള്ളര്‍ കൊസ്ടറില്‍ കയറിയ അതെ അനുഭൂതി..

വിമാനത്തിന്റെ ഉയര്ച്ചക്കനുസരിച്ചു..എന്റെ ചെവി ചെറുതായി അടയാന്‍ തുടങ്ങി...പക്ഷെ രഞ്ജിത് ജി പറഞ്ഞ പോലെ ഉമിനീര്‍ ഇറക്കി ഇരുന്നതിനാല്‍ അത് പിന്നെ ഉണ്ടായില്ല...താഴെ മേഘങ്ങള്‍..പഞ്ഞിക്കെട്ടു വിതറിയിട്ട പോലെ കാണുന്നൂ...ഇടക്ക് പ്രഭാതസൂര്യന്‍  മേഘങ്ങള്‍ക്കിടയിലൂടെ  എത്തി നോക്കി...താഴെ കടലില്‍ സൂര്യരശ്മികള്‍ തട്ടി തിളങ്ങുന്ന കാഴ്ച എത്ര ചേതോഹരം ആണെന്നോ....കുറച്ചു കഴഞ്ഞപ്പോഴെക്ക്..എയര്‍ ഇന്ത്യയുടെ പരിചാരികമാര്‍..പ്രഭാതഭക്ഷണവുമായി   എത്തി..സുഭിക്ഷം എന്ന് പറയാനാവില്ല എങ്കിലും കൊള്ളാം..ഇടക്ക് എയര്‍ ഗട്ടറുകള്‍ വിമാനത്തെ ചെറുതായി ഉലചിരുന്നൂ..പിന്നെ സീറ്റ്‌ ബെല്‍റ്റ്‌ മുറുക്കാനുള്ള നിര്‍ദേശവും..ഗോവന്‍ കടപ്പുറം നലല്പോലെ ദ്രിശ്യമയിരുന്നൂ...

ഒന്നര മണിക്കൂര്‍ യാത്രക്ക് ശേഷം ഞങ്ങള്‍ മുംബൈ മഹാനഗരത്തിന് സമീപം എത്തി...യാത്രക്കാരോട് സീറ്റ്‌ ബെല്‍റ്റ്‌ മുറുക്കാനും ഏതാനും നിമിഷങ്ങള്‍ക്കകം നാം ചത്രപതി ശിവാജി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ്‌ ചെയ്യുവാന്‍ പോകുന്നൂ എന്ന നിര്‍ദേശം എത്തി...പുറത്തേക്കു നോക്കിയപ്പ്ല്‍ അതാ ആ മഹാനഗരം അതിന്റെ സര്‍വ്വ പ്രതാപവും കാട്ടി പരന്നു കിടക്കുന്നൂ...അംബരചുംബികല്‍ അയ അനേകായിരം കെട്ടിടങ്ങള്‍ ...മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിക്കുന്ന ചേരികളുടെ ദയനീയ ദ്രിശ്യങ്ങള്‍....തീപ്പെട്ടികൂടുകള്‍ പോലെ തോന്നിക്കുന്ന കൊച്ചു കൊച്ചു കെട്ടിടങ്ങള്‍..അങ്ങനെ മുംബൈ എന്നെ അവളുടെ മടിത്തട്ടിലേക്ക് സ്വാഗതം ചെയ്തു...ബാക്കി..പിന്നെ...!!!






 

No comments:

Post a Comment