Friday 24 February 2012

കാലം തെറ്റി പിറന്നവര്‍...!!!

 

കാലം തെറ്റി പിറന്നവര്‍.....ഒന്നു ചിന്തിന്ച്ചു നോക്കിയാല്‍ മനസ്സിലാക്കാന്‍ സാധിക്കും കാലം തെറ്റി പിറന്നവരായി അനേകം പേര്‍ ഇന്നു ജീവിക്കുന്നുണ്ട്.....എന്താണ്  ഇങ്ങനെ ഒരു ആമുഖത്തിന്റെ പ്രസക്തി ഇന്നു നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകും...ഇന്നത്തെ കാലത്ത്  വളര പ്രസക്തമായൊരു വിഷയമാണ്‌ ഇത്...കാലത്തിനൊത്തു കോലം മാറണം എന്നതു കേട്ട്..കാലത്തെ കവച്ചു വയ്ക്കുന്ന രീതിയില്‍ കോലം മാറുന്ന മലയാളികള്‍ ഉള്ള നമ്മുടെ നാട്ടില്‍ കാലത്തേക്കാള്‍  ഒരുപാട് പിറകില്‍ സഞ്ചരിക്കുന്നവരായി ഒരു വളരെ ചെറിയ വിഭാഗം ഉണ്ട് അവരാണ് എന്റെ പ്രതിപാദ്യ വിഷയം...

എന്താണ് ഈ കാലം തെറ്റി പിറന്നവര്‍ എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് എന്നുതോന്നുന്നു എങ്കില്‍ സംശയിക്കെണ്ടാ....ഈ ഞാന്‍ പോലും അങ്ങനെ ഒരു വിശേഷണത്തിന്  അര്‍ഹനാണ്..ഒരു പക്ഷെ  ഇതു വായിക്കുന്ന നിങ്ങളില്‍ പലരും....

ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണവും പേറി ദൈവത്തിനു നിരക്കാത്ത ഒരുപാട് കാര്യങ്ങള്‍ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നാട് ഈ നാട്ടില്‍ ആണ്  ഇങ്ങനെ ഒരു വിഷയത്തിനു ഏറെ പ്രാധാന്യം ഉള്ളത്..നമ്മുടെ പാരമ്പര്യവും...പൈതൃകവും എന്തിന്..നമ്മളെ തന്നെ നാം പാശ്ചാത്യസംസ്കാരത്തിന് ബലികഴിച്ചു കഴിഞ്ഞിരിക്കുന്നു.....!!

നിങ്ങള്‍ സ്വയം ഒന്നു തിരിഞ്ഞു നോക്കൂ..എന്തെല്ലാം ആണ് നമുക്ക് നഷ്ടമായിരിക്കുന്നത്....മലയാളം മലയാളമായി തന്നെ ഉച്ചരിക്കാനും സ്വന്തം പേര്  എങ്കിലും മാതൃഭാഷയില്‍ തെറ്റ് കൂടാതെ  എഴുതുവാനും കഴിയുന്ന ഒരു തലമുറ ഇനി മലയാളിയുടെ സ്വപ്നങ്ങളില്‍ മാത്രം കാണാന്‍ സാധിക്കും...

ഭാരതത്തിന്റെ  പൈതൃകം അല്ലെങ്കില്‍ നമ്മുടെ സംസ്കാരത്തിന്റെ അടിത്തറ എന്നു വിശേഷിപ്പിക്കാവുന്ന  ക്ഷേത്രങ്ങളും നമ്മുടെ ആചാരങ്ങളും അവയെ കുറിച്ച് അറിവുള്ള ഒരു തലമുറ..അത് ഇന്നു കാണാന്‍ സാധിക്കുന്നുണ്ടോ..??

നമ്മുടെ പൌരാണിക കലകളുടെ മഹത്വത്തെ കുറിച്ചുള്ള അറിവും അവയെ ആസ്വദിക്കുവാനെങ്കിലും ഉള്ള ഒരു മനസ്സും ഉള്ള ആരെങ്കിലും ഈ കാലത്ത് ഉണ്ടോ...ഇല്ല എന്ന ഖേദകരമായ മറുപടിയെ നല്കാന്‍ സാധിക്കൂ...അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ തന്നെ അവര്‍ക്ക് നല്‍കാവുന്ന ഒരു വിശേഷണം ആണ് കാലം തെറ്റി പിറന്നവര്‍...




ലോകത്തിനു  ഭാരതം  നല്‍കിയ  അമൂല്യമായ സംഭാവനകളില്‍ ഒന്നാണ് നമ്മുടെ ശ്രേഷ്ഠമായ ചികിത്സാവിധിയായ ആയുര്‍വ്വേദം...അതിന്റെ മഹത്വം അറിഞ്ഞ വിദേശീയര്‍ പോലും ഭാരതത്തില്‍ എത്തുമ്പോള്‍ നമ്മള്‍ അവക്ക് പുറം തിരിഞ്ഞു നില്‍ക്കുന്നു....

നമ്മുടെ വേദങ്ങളും ഉപനിഷത്തുക്ക പ്രദിപാദിചിരുന്ന വിഷയങ്ങള്‍ തന്നെ പാശ്ചാത്യര്‍ തങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ ആയി കൊട്ടിഘോഷിച്ചപ്പോള്‍ അവര്‍ക്ക് സ്തുതിപാടാന്‍ നാം തന്നെ ഉണ്ടായി എന്നതാണ് വസ്തുത..നമ്മുടെ ഗ്രന്ഥങ്ങളും താളിയോലകളും മറ്റും പരിശോധിച്ചാല്‍...ഇന്നു നാം തേടുന്ന പലതിനും ഉള്ള മറുപടി നൂറ്റാണ്ടുകള്‍ മുന്‍പുതന്നെ നമ്മുടെ ആചാര്യന്മാര്‍ നമുക്കായി കരുതിവച്ചിരിക്കുന്നത് കാണാന്‍ സാധിക്കും അതിനൊന്നും ഇന്നത്തെ അതിവേഗത നിറഞ്ഞ സമൂഹത്തിനു നേരമില്ല...

മൊബൈലും ഇന്റര്‍നെറ്റും അരങ്ങുവാഴുന്ന ഈ യുഗത്തില്‍  വായനക്കും എഴുത്തിനും എല്ലാം നമ്മുടെ തലമുറ അയിത്തം കല്‍പ്പിച്ചിരിക്കുന്നു..അല്പം എന്തെങ്കിലും കഴിവുള്ളവനെ വിളിക്കാന്‍ നല്ല ഒരു പേരും പുതിയ തലമുറ കണ്ടുപിടിച്ചിരിക്കുന്നു ബുജി...

അക്രമവും അരാജകത്വവും നടമാടുന്ന സമൂഹം ഇന്നു ഏറ്റവും പ്രാധാന്യം നല്‍കുന്ന ഒന്നായി മദ്യം മാറിയിരിക്കുന്നു...ജനനത്തിനും മരണത്തിനും വരെ കൊഴുപ്പുക്കൂട്ടുവാന്‍ മദ്യം ഒരു അനിവാര്യഘടകം ആയിമാറിയിരിക്കുന്നു...മദ്യത്തിന്റെ  ദോഷവശങ്ങള്‍ അറിയാതെ ബാല്യത്തില്‍ തന്നെ നമ്മുടെ കുട്ടികള്‍ ഈ ശീലം ആരംഭിക്കുന്നു..ചില പഠനങ്ങള്‍ തെളിയിക്കുന്നത് നമ്മുടെ കുട്ടികള്‍ സ്കൂളില്‍ പഠിക്കുന്ന സമയത്തുതന്നെ മദ്യപാനം ആരംഭിക്കുന്നു എന്നാണ്...

ഇങ്ങനെ മുന്നോട്ടുപോകുന്ന നമ്മുടെ സമൂഹം ഒന്നു ചിന്തിക്കുന്നില്ല..നമ്മുടെ മൂല്യങ്ങളും സംസ്കാരവും എല്ലാം നഷ്ടപ്പെട്ട ഈ തലമുറ നേരിടാന്‍ പോകുന്ന വെല്ലുവിളികള്‍  ഏറെയാണ്....സ്വന്തങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും വിലയില്ലാതായ ഈ സമൂഹത്തില്‍ സ്വന്തം പിതാക്കന്മാരെ തന്നെ ഭയപ്പെടേണ്ട ഗതികേട് നമ്മുടെ പെണ്‍കുട്ടികള്‍ക്ക് വന്നിരിക്കുന്നു...സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിക്കാത്ത ഒരു സാഹചര്യമാണ് ഇന്നു കാണാന്‍ സാധിക്കുന്നത്‌...ഒരുകാലത്ത് കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന തീവ്രവാദവും..കള്ളക്കടത്തും...അങ്ങനെ മറ്റനേകം സാമൂഹ്യവിപത്തുക്കളും...!!

ഉപഭോഗസംസ്കാരം കടന്നുകയറിയിരിക്കുന്ന നമ്മുടെ ജുവജനങ്ങള്‍ എന്തിനെയും ഒരു ഉപഭോഗമനസ്സോടെ കാണുവാന്‍ തുടങ്ങിയത് പല പ്രശ്നങ്ങള്‍ക്കും വഴിവച്ചിരിക്കുന്നു...ഈ ലോകാന്‍ ഇങ്ങനെ മുന്നോട്ടുപോയാല്‍ എവിടെചെന്നാകും ഇതിന്റെയെല്ലാം ഒരു അവസാനം...ഭയപ്പാടോടെ അല്ലാതെ നമുക്ക് അതിനെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കില്ല....


1 comment:

  1. നന്നായി.......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... മലയാള സിനിമ റോക്ക്സ് ........ വായിക്കണേ............

    ReplyDelete